കിഴക്കമ്പലം: കിറ്റെക്സുമായുള്ള പ്രശ്ന പരിഹാരത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നാളെ എറണാകുളം കളക്ടറുടെ ചേംബറില്‍ എം.എല്‍.എ.മാരുടെ യോഗം വിളിച്ചിട്ടുണ്ട്.
കിറ്റെക്സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന് അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധനന്‍ നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എല്‍.എ. വ്യക്തമാക്കി. പരിശോധനയില്‍ വീഴ്ച കണ്ടെത്തിയാല്‍ വീണ്ടും പരിശോധന നടത്തുമെന്നും പി.വി. ശ്രീനിജന് ചൂണ്ടിക്കാട്ടി.
നേരത്തെ, പതിമൂന്ന് തവണ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തിയെന്ന് എംഡി സാബു എം ജേക്കബ് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വേട്ടയാടലിനെ തുടര്‍ന്നാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും, കേരളത്തിലെ കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും സാബു എം ജേക്കബ് അറിയിച്ചിരുന്നു.