ഹേ റാം എന്ന സിനിമയിയെ അഭിനയം; ഷാരൂഖ് ഖാന്റെ പ്രതിഫലം കേട്ട് അമ്പരന്ന് സിനിമാ ലോകം

ചെന്നൈ: നടൻ കമൽഹാസൻ നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രമായ ഹേ റാം എന്ന സിനിമയിൽ അഭിനയിച്ചതിന് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിഞ്ഞ് അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സൗജന്യമായി തന്റെ സിനിമയിൽ അഭിനയിച്ചതിൽ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. ഒന്നിച്ച് ജോലി ചെയ്യുമ്പോൾ തങ്ങൾ സഹപ്രവർത്തകരായിരുന്നുവെന്നും ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അംജത് അലിഖാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.