എന്തിരൻ, 2.0 സിനിമകളിൽ നിന്ന് എന്തുകൊണ്ട് പിന്മാറി; മറുപടിയുമായി കമൽ ഹാസൻ

ചെന്നൈ: എന്തിരൻ, 2.0 സിനിമകളിൽ നിന്ന് എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിന് മറുപടി നൽകി നടൻ കമൽ ഹാസൻ. സിനിമാ എന്നത് സങ്കീർണ്ണമായ ഒരു വ്യവസായമാണ്. തന്റെ പ്രതിഫലം, ഡേറ്റ്, മാർക്കറ്റ് ഉൾപ്പടെ നിരവധി കാര്യങ്ങൾ ഒത്തുവരേണ്ടതുള്ളതിനാൽ ആ സമയം എന്തിരൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യമായ സമയത്ത് ശങ്കർ അതൊരു സിനിമയാക്കി, ചിത്രം വലിയ വിജയവുമായി മാറിയെന്ന് കമൽഹാസൻ ചൂണ്ടിക്കാട്ടി.

എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിൽ പക്ഷിരാജൻ എന്ന വില്ലൻ കഥാപാത്രത്തിലേക്കും കമലിനെ ആദ്യം പരിഗണിച്ചിരുന്നു. ഈ കഥാപാത്രവും കമൽ നിരസിക്കുകയായിരുന്നു. എന്തുകൊണ്ട് നിരസിച്ചു എന്ന ചോദ്യത്തിന് തനിക്ക് കുറച്ച നാൾ കൂടി നായകനായി തുടരണമെന്ന് ശങ്കറിനോട് പറഞ്ഞുവെന്ന് കമൽ അറിയിച്ചു.