ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോ പങ്കുവച്ച് മോഹൻലാലും ആന്റണി പെരുമ്പാവൂരൂം; ഏറ്റെടുത്ത് ആരാധകർ

ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോ പങ്കുവച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ആകാശക്കാഴ്ച്ചകളും ഹെലികോപ്ടറിന്റെ ഉൾഭാഗവുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ആരാധകർ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ആന്റണി പെരുമ്പാവൂരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാൽ സാറിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയാണോയെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നത്.

എങ്ങോട്ടേക്കാണ് യാത്രയെന്നും ചില ആരാധകർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ തരംഗമായി കഴിഞ്ഞു.