കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഈ മാസം നൽകിയ 30 കോടി രൂപയ്ക്ക് പുറമേ 20 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കമില്ലാതെ വിതരണം ചെയ്യാനാണ് സർക്കാർ സഹായം.

പ്രതിമാസം 50 കോടി രൂപയെങ്കിലും ഇപ്പോൾ കോർപറേഷന് സർക്കാർ സഹായം ലഭിക്കുന്നുണ്ട്. ഈ സർക്കാർ ഇതുവരെ 5717 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.