പ്രതിപക്ഷ നേതൃസ്ഥാനം; തന്നിൽ വിശ്വാസമർപ്പിച്ചതിൽ നന്ദിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചതിനാണ് രാഹുൽ നന്ദി അറിയിച്ചത്.

തന്നിൽ വിശ്വാസമർപ്പിച്ചതിൽ നന്ദിയുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. അതൊരു വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ ദരിദ്രരുടേയും ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും ഏറ്റവും വലിയ ആയുധം ഭരണഘടനയാണ്. അതിനെതിരെയുള്ള എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

താൻ നിങ്ങളുടേതാണ്. നിങ്ങൾക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.