നീറ്റിന്റെ വിശ്വാസ്യത നഷ്ടമായി; പരീക്ഷ റദ്ദാക്കണമെന്ന് വിജയ്

ചെന്നൈ: നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് വ്യക്തമാക്കി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് വിജയ് പിന്തുണ അറിയിച്ചു. 10,12 വിജയികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.