രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയാണ് സുരേഷ് ഗോപി ദ്രൗപതി മുർമുവിനെ കണ്ടത്. പൂച്ചെണ്ട് നൽകിയാണ് രാഷ്ട്രപതി മുർമുവിനെ സ്വീകരിച്ചത്. രാഷ്ട്രപതിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഷ്ട്രപതിയുടെ നേതൃത്വവും പ്രവർത്തനങ്ങളും എല്ലാവരെയും പ്രചോദിപ്പിക്കുന്നതൊണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ്, നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ്, കൃഷാൻ പാൽ, മുരളിധർ മോഹോൽ, ദുർഗാദാസ് എന്നിവരുമായും രാഷ്ട്രപതി കൂടിക്കാഴ്ച നടത്തിയിരുന്നു.